സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുതിച്ചുയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 37120 രൂപയായിരുന്നു സ്വര്‍ണ വില.
ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സില്‍ ഡിസംബര്‍ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 50,550 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.12 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,868 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്നിരുന്നു. ഇന്നലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 50,030 ല്‍ നിന്ന് വെള്ളി വില ഒരു ശതമാനം നേട്ടം കൈവരിച്ചു.
കഴിഞ്ഞ സെഷനില്‍ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നതിന് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,912.49 ഡോളറാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ഇത് 1,918.36 ഡോളറായിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 24.37 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഉയര്‍ന്ന് 897.99 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,356.85 ലും എത്തി.
സമ്മിശ്ര യുഎസ് സാമ്പത്തിക ഡാറ്റ, വര്‍ദ്ധിച്ചുവരുന്ന വൈറസ് കേസുകള്‍, ഉത്തേജക നടപടികളുടെ കാലതാമസം എന്നിവ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. ഇത് സ്വര്‍ണ വിലയെ ബാധിക്കുന്ന ഘടങ്ങളാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വ കാലഘട്ടത്തില്‍ നേട്ടമുണ്ടാക്കുന്ന ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് എല്ലാവരും സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍