ഒരു രൂപ കൊണ്ട് 25 ലക്ഷം നേടാം; എങ്ങനെ?
ഒരു രൂപ നാണയം കൊണ്ട് 25 ലക്ഷം നേടാം. പക്ഷേ, ഒരുകാര്യമുണ്ട്. നാണയത്തിന് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം. അപൂര്‍വവും പുരാതനവുമായ നാണയങ്ങള്‍ ഇന്ത്യമാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലം ചെയ്യാം. ഇത്തരത്തില്‍ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാം.
1913ലെ ഒരു രൂപ നാണയമുണ്ടെങ്കില്‍ 25 ലക്ഷം രൂപയെങ്കിലും ലഭിക്കും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഈ വെള്ളിനാണയത്തിന് വില 25 ലക്ഷമായാണ് നിശ്ചയിച്ചിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ നാണയത്തിനും 1818ല്‍ നിര്‍മിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയത്തിനും 10 ലക്ഷം രൂപയാണ് ഇന്ത്യാമാര്‍ട്ടില്‍ വിലനിശ്ചയിച്ചിട്ടുള്ളത്. അപൂര്‍വവും പുരാതനവുമായ ഈ നാണയത്തില്‍ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ പുരാതനമായ നാണയം കൈവശമുണ്ടെങ്കില്‍ ഇന്ത്യമാര്‍ട്ട് ഡോട്ട്കോമില്‍ അക്കൗണ്ടുണ്ടാക്കി വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം നാണയത്തിന്റെ ചിത്രം അപ് ലോഡ് ചെയ്ത് വില്പനയ്ക്ക് പ്രദര്‍ശിപ്പിക്കാം. പുരാതന വസ്തുക്കള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇത്തരം നാണയങ്ങള്‍ എന്തുവിലകൊടുത്തും സ്വന്തമാക്കാന്‍ ഇത്തരക്കാര്‍ തയ്യാറുമാണ്. അപ്പനപ്പൂപ്പന്മാര് സൂക്ഷിച്ചുവെച്ചിട്ടുള്ള ഇത്തരം കോയിനുകള്‍ കയ്യിലുണ്ടോ. പണത്തിന് ആവശ്യമുണ്ടെങ്കില്‍ ലേലം ചെയ്യാം. അല്ലെങ്കില്‍ ഭാവിയിലേക്ക് കരുതിവെയ്ക്കാം. എപ്പോഴായാലും മൂല്യംകൂടുകയെ ഉള്ളൂ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍