അധ്യാപകനായി നീരാളി എത്തിയപ്പോള്‍ നോട്ടെഴുതാനും കണക്കിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാട്ടാനും മത്സ്യങ്ങള്‍; അധ്യാപക ദിനത്തില്‍ വ്യത്യസ്തമായ ആനിമേറ്റഡ് ഡൂഡിലുമായി ഗൂഗിള്‍
വിശേഷ ദിനങ്ങളിലെല്ലാം വ്യത്യസ്തമായ ഡൂഡിലുമായി രംഗത്തെത്തുന്ന ഗൂഗിള്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. അധ്യാപക ദിനത്തില്‍ ഗൂഗിള്‍ ഇറക്കിയിരിക്കുന്ന ഡൂഡില്‍ കണ്ട് അതിശയിച്ചിരിക്കുകയാണ് ഏവരും. കണ്ണട വെച്ച അധ്യാപകനായി നീരാളിയെത്തിയപ്പോള് നോട്ടെഴുതുകയും കണക്കിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന വിദ്യാര്‍ത്ഥികളായി മീനുകള്‍ എത്തുന്നു. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള കളര്‍ഫുള്‍ ഡൂഡിലാണ് ഗൂഗിള്‍ സൃഷ്ടിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ബോര്‍ഡിന്റെ ഇരുവശങ്ങളിലുമായി ഗൂഗിള്‍ എന്നും എഴുതിയിട്ടുണ്ട്. 1962ലാണ് സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമായി ഇന്ത്യയില്‍ ആചരിച്ച് തുടങ്ങിയത്.
അന്താരാഷ്ട്ര തലത്തില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ നില സംബന്ധിച്ച 1966 ലെ ഐഎല്‍ഒ / യുനെസ്കോ ശുപാര്‍ശ അംഗീകരിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒക്ടോബര്‍ 5 ന് അധ്യാപക ദിനം ആചരിക്കുന്നു. ഇന്ത്യയില്‍ മുന്‍ പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മവാര്ഷികത്തിന്റെ ഭാഗമായിട്ടാണ് അധ്യാപകദിനം ആഘോഷിക്കുന്നത്.
1888 സെപ്റ്റംബര്‍ 5 ന് തമിഴ്നാട്ടില്‍ ജനിച്ച രാധാകൃഷ്ണന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തെ അധ്യാപനരംഗത്തേക്ക് നയിച്ചു. മൈസൂര്‍ യൂണിവേഴ്സിറ്റി, മദ്രാസ് പ്രസിഡന്‍സി കോളേജ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, ചിക്കാഗോ യൂണിവേഴ്സിറ്റി, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ദേഹം പഠിപ്പിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍