3 വര്‍ഷം കൊണ്ട് ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി രൂപ. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിനും ഡീസലിനുമുള്ള തീരുവകളും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിനുള്ള എക്സൈസ് തീരുവ 2018ല്‍ ലിറ്ററിന് 19.48 രൂപയായിരുന്നു. 2021ല്‍ ഇത് 27.90 രൂപയാക്കി വര്‍ധിപ്പിച്ചു. ഡീസല്‍ തീരുവ 15.33 രൂപയില്‍ നിന്നും 21.80 രൂപയായാണ് വര്‍ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ 2018-19ല്‍ 2,10,282 കോടിയും 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 2,19,750, 3,71,908 കോടിയുമാണ് നികുതിയായി പിരിച്ചെടുത്തത്. ഈ വര്‍ഷം നവംബറില്‍ പെട്രോളിന്‍േറയും ഡീസലിന്‍േറയും എക്സൈ് തീരുവ അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍