വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം; ഭക്ഷ്യഎണ്ണ വില കുറയും
ന്യൂഡല്‍ഹി: ഗോതമ്പ് കയറ്റുമതി നിരോധനത്തിനു പിറകെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. അസംസ്കൃതവും ശുദ്ധീകരിച്ചതുമായ പഞ്ചസാര ഉള്‍പ്പെടെയുള്ളവക്ക് കയറ്റുമതി നിയന്ത്രണമുണ്ട്.
2022 ജൂണ്‍ ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയോ പുതിയ ഉത്തരവ് നിലവില്‍ വരുന്നതുവരെയോ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിലെ പഞ്ചസാര ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങി മാത്രമേ പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കുകയുള്ളുവെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറല്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
പഞ്ചസാരയുടെ ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തിന്നതിനാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. നിലവിലെ പഞ്ചസാര സീസണില്‍ (2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്തംബര്‍ വരെ) 100 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അനുവദിക്കും. ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി നടത്തുന്നതും ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ഈ സീസണിലാണ് നടന്നത്. അതിനു പിറകെയാണ് കയററുമതിയില് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ അസംസ്കൃത സോയാബീന്‍ ഓയിലും അസംസ്കൃത സണ്‍ഫ്ലവര്‍ ഓയിലും വീതം രണ്ടു സാമ്പത്തിക വര്‍ഷത്തേക്ക് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും തീരുമാനമായി. സോയാബീന്‍ ഓയിലിന്റെയും സണ്‍ഫ്ലവര്‍ ഓയിലിന്റെയും തീരുവ രഹിത ഇറക്കുമതി ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ട്വീറ്റ് ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍