News

ബിപിസിഎല്‍ ഓഹരി വില്‍പ്പന: താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ഓഹരി വില്‍പ്പന സംബന്ധിച്ച താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. തീയതി നവംബര്‍ 16 ല്‍ നിന്ന് നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

പെട്രോളിയം കമ്പനിയിലെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുളള 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആദ്യ ഘട്ടത്തില്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ മേയ് രണ്ട് വരെയായിരുന്നു താല്‍പര്യ പത്രം സമര്‍പ്പിക്കാനുളള സമയപരിധി. 2020 മാര്‍ച്ച് ഏഴിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിലെ കൊച്ചി റിഫൈനറി ഉള്‍പ്പടെയുളള ബിസിനസുകളും വില്‍ക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ ടെന്‍ഡറിനുളള താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി നീട്ടിയിരുന്നു. ജൂണ്‍ 13 ലേക്കാണ് ആദ്യം തീയതി നീട്ടിയത്. പിന്നീട് ഇത് ജൂലൈ 31 ലേക്കും സെപ്റ്റംബര്‍ 30 ലേക്കും നവംബര്‍ 16 ലേക്കും നീട്ടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ബിപിസിഎല്‍ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

Author

Related Articles