സ്വകാര്യവത്കരണത്തിലേക്ക് ഇന്‍ഷുറന്‍സ് മേഖലയും; പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 3000 കോടി സര്‍ക്കാര്‍ കൈമാറും
ന്യൂഡല്‍ഹി: ഓറിയന്റല്‍ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പുനര്മൂലധനവത്കരണത്തില് ഈ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഈ കമ്പനികളുടെ സാമ്പത്തിക കരുത്ത് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നിലവിലെ പാദത്തില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലേക്ക് 3000 കോടി സര്‍ക്കാര്‍ ഉടന്‍ കൈമാറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഓറിയന്റല്‍ ഇന്‍ഷുറന്‍സിനും ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിനും മെച്ചപ്പെട്ട സാമ്പത്തിക മേഖലകള്‍ കാരണം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. സ്വകാര്യവല്‍ക്കരണത്തിന് അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപചികള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി 85.44 ശതമാനമാണ്.
ആയോഗ് സ്വകാര്യവല്‍ക്കരണത്തിനായി സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കും, ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും തിരുമാനം കൈക്കൊള്ളുക. ധനമന്ത്രി നിര്‍മ്മല സീതാരാമന് 2021-22 ലെ ബജറ്റില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു പൊതു ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവല്‍ക്കരിക്കുന്നതുള്‍പ്പെടെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷ പരിധി 49 ശതമാനത്തില്‍ നിന്ന് ബജറ്റില്‍ 75 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍