ഇ-കൊമേഴ്സ് നിയമത്തിന്റെ കരട് ഈയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയേക്കും
ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരട് ഈയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കും. ഫ്ളാഷ് വില്പനയിലെ വ്യക്തതയാണ് പ്രധാനമായ ഭേദഗതി. ഇ-കൊമേഴ്സ് മേഖലയില്‍ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികള്‍ നടപ്പാക്കുന്നത്.
ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികളും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഡേഴ്സ്(സിഎഐടി), കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, റീട്ടെയില്‍ അസോസിയേഷന് ഓഫ് ഇന്ത്യ, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ, ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയുമായി നിരവധിതവണ ചര്‍ച്ചചെയ്തശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. വന്‍തോതില്‍ വിലകുറച്ചുള്ള ഫ്ളാഷ് വില്പനയെ ഭേഗതി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കള്‍ക്ക് പരാതി നല്കാന് സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും കരടിലുണ്ടാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍