News

ജിഎസ്ടി റീഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ എയര്‍ടെല്ലിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ജിഎസ്ടി റീഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഭാരതി എയര്‍ടെല്ലിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എയര്‍ടെല്ലിന് 923 കോടി രൂപ ജിഎസ്ടി റീഫണ്ട് അനുവദിക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വളരെ ഉയര്‍ന്ന തുക റീഫണ്ടായി നല്‍കേണ്ട കേസായതിനാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയതില്‍ അദ്ഭുതമില്ലെന്നാണ് ഓഡിറ്റിങ് സ്ഥാപനമായ കെപിഎംജിയുടെ പ്രതികരണം.

നിയമപ്രകാരം അടയ്‌ക്കേണ്ടതിനേക്കാള്‍ കൂടുതല്‍ നികുതി നല്‍കിയെന്നാണ് എയര്‍ടെല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, നിയമപ്രകാരം എയര്‍ടെല്ലിന്റെ വാദം ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന ശക്തമായ വാദപ്രതിവാദത്തിനൊടുവില്‍ എയര്‍ടെല്ലിന് അനുകൂല വിധി ലഭിച്ചു.

Author

Related Articles