നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇപിഎഫ് പലിശ നിരക്ക് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇപിഎഫ് പലിശ നിരക്ക് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശ നിരക്ക് നല്‍കാനുള്ള ഇപിഎഫ്ഒയുടെ ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. മാര്‍ച്ചിലാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശനിരക്ക് നല്കാന് ഇപിഎഫ്ഒ ശുപാര്‍ശ ചെയ്തത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. തൊട്ടുമുന്‍പത്തെ വര്‍ഷം 8.5 ശതമാനം പലിശ നല്‍കിയിരുന്ന സ്ഥാനത്താണ് ഈ കുറവ്. 8.1 ശതമാനം പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ഇപിഎഫ്ഒയുടെ ഉത്തരവില്‍ പറയുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് ഇപിഎഫ്ഒയുടെ ശുപാര്‍ശ ധനമന്ത്രാലയത്തിന് കൈമാറിയത്. ധനമന്ത്രാലയം അംഗീകാരം നല്‍കിയതോടെ, 2021-22 സാമ്പത്തികവര്‍ഷത്തിലെ നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശയാണ് ലഭിക്കുക. 1977-78ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍