News

ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന് പഠനം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന് പഠനം. ചില്ലറ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കടുത്ത കോവിഡ്കാല പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പഠനം നടത്തിയ അസോച്ചം, ക്രിസില്‍ എന്നിവ വിശദീകരിച്ചു. മാര്‍ച്ച് അവസാനമാകുമ്പോള്‍ കിട്ടാക്കടം ഒമ്പതു ശതമാനത്തിലേക്ക് ഉയരും.

വന്‍കിടക്കാര്‍ കടം തിരിച്ചടക്കാതെ വന്നതു മൂലമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കിട്ടാക്കടം പ്രധാനമായും പെരുകിയതെങ്കില്‍, അതിനൊപ്പമാണ് തിരിച്ചടക്കാന്‍ വഴിയില്ലാതെ വന്നവരുടെ കുടിശ്ശിക കൂടി വരുന്നത്. കോര്‍പറേറ്റുകളേക്കാള്‍ പലമടങ്ങ് പ്രതിസന്ധിയാണ് ചെറുകിട, ഇടത്തരം മേഖലയിലുള്ളവര്‍ നേരിടുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടി.

Author

Related Articles