സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവ്; 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി വരുമാനമായി ഒഴുകിയെത്തിയത് 5.18 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കള്‍ വര്‍ധനവാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടിയില്‍ വരുമാനമായി ഒഴുകിയെത്തിയിട്ടുള്ളത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 2018-219 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രേഖപ്പെടുത്തിയത് 5.18 ലക്ഷം കോടി രൂപയാണെന്നാണ് കണക്കകളിലൂടെ വ്യക്തമാക്കുന്നത്. പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ ധനമന്ത്രി നിര്‍മ്മല സസീതാരമനാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന രുമാന വളര്‍ച്ചയാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്.
2017-2018 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി വരുമാനമായി ഒഴുകിയെത്തിയത് 2.91 ലക്ഷം കോടി രൂപയാണെന്നാണ് നിര്‍മ്മല സീതാരമന് പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വിവിധയിനത്തില്‍ ജിഎസ്ടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരമായി വന്‍ തുക നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷം ഏകദേശം 81,177 രൂപയുടെ നഷ്ടമാണ് ജിഎസ്ടിയിനത്തില്‍ നല്‍കിയിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 48,178 കോടി രൂപയോളമാണ് സംസ്ഥാനങ്ങളില്‍ നിന്ന് ജിഎസ്ടി വരുമാനമായി ത്തിയിട്ടുള്ളത്.
എന്നാല്‍ ജിഎസ്ടിയിലൂടെ പ്രതീക്ഷിച്ച രീതിയില്‍ വരുമാന നേട്ടമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം വിലയിരിത്തിയിട്ടുള്ളത്. ജിഎസ്ടിയില്‍ ആകെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.ജിഎസ്ടി വരുമാനം ജൂണ്‍ മാസത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. എന്നാല്‍ ജിഎസ്ടിയില്‍ വന്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്. ജൂണില്‍ ജിഎസ്ടി വരുമാനമായി ഒഴുകിയെത്തിയത് 99,939 കോടി രൂപ മാത്രമാണ്. ഏപ്രില്‍, മെയ് മാസത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കാണ് ജിഎസ്ടി വരുമാനമായി എത്തിയത്
അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
കേന്ദ്ര ജിഎസ്ടി (CGST) വരുമാനം ജൂണില്‍ രേഖപ്പെടുത്തിയത് 18,366 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി (ടഏടഠ) വരുമാനത്തില്‍ രേഖപ്പെടുത്തിയത് 25,343 കോടി രൂപയുമാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതി, ഇറക്കുമതി എന്നിവയെ ആശ്രയിക്കുന്ന സംയോജിത ജിഎസ്ടി വരുമാനമായി ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 47,772 കോടി രൂപയുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍