News

അപ്പോളോ മ്യൂണികിനെ എച്ച്ഡിഎഫ്‌സി 1,347 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് സൂചന

മുംബൈ: അപ്പോളോ മ്യൂണിക്കിനെ എച്ച്ഡിഎഫ്‌സി ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ അപ്പോളോ മ്യൂണിക് ഹെല്‍ത്തിനെ എച്ച്ഡിഎഫ്‌സി 1,347 കോടി രൂപയ്ക്കാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം കമ്പനി പ്രതിനിധികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. അപ്പോളോ മ്യൂണിക് ഹെല്‍ത്തിന്റെ 51.2 ശതമാനം ഓഹരികളിലാണ് എച്ച്ഡിഎഫ്‌സി ഇടപാടുകള്‍ നടത്തുക. 

അപ്പോളോ മ്യൂണിക് ഹെല്‍ത്തിന്റെ 50 ശതമാനത്തിലധികം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ എച്ച്ഡിഎഫ്‌സി വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓഹരി  ഏറ്റെടുക്കുന്നതിലൂടെയും, ഇടപാടിലൂടെയും അപ്പോളോ മ്യൂണിക്കിനെ എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലയിപ്പിക്കും. ലയനം സാധ്യമായാല്‍ ഇന്‍ഷുറന്‍സ് വിപണിയില്‍ എച്ച്ഡിഫ്‌സി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അപ്പോളോ ഹോസ്പിറ്റല്‍സും. ജര്‍മനിയിലെ പ്രമുഖ സംരംഭകരായ മ്യൂണികും ലയിച്ചതോടെയാണ് അപ്പോളോ മ്യൂണിക് എന്ന് പേര് വന്നത്.  

അടുത്ത ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ അപ്പോളോ മ്യൂണിക്കിനെ എച്ച്ഡിഎഫ്‌സി ഏറ്റെടുത്തക്കുമെന്നാണ് വിവരം. എന്നാല്‍ എച്ച്ഡിഎഫ്‌സി അപ്പോളോ മ്യൂണികിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാല്‍ മാത്രമേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയുള്ളുവെന്നാണ് ഇരുവിഭാഗം കമ്പനികളും വ്യക്തമാക്കുന്നത്.

 

Author

Related Articles