ബാബാരാം ദേവിന് ഐടി സ്റ്റാര്‍ട്ടപ്പും ഉണ്ട്; പതജ്ഞലി മൂടിവെച്ച രഹസ്യം പുറത്ത്; മോദിസര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുട മറ്റൊരു പതിപ്പ്
ന്യൂഡല്‍ഹി: ബാബാരാം ദേവ് സാങ്കേതിക വിദ്യാ രംഗത്തും, ടെക്നോളജി മേഖലയിലും നിലയുറപ്പിക്കാനുള്ള തിടുക്കത്തിലാണിപ്പോള്‍. എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പതജ്ഞലി ഗ്രൂപ്പാണ് പുതിയ ഐടി സ്റ്റാര്‍ട്ടപ്പ് നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നത്. ഐടി രംഗത്തും, ടെക്നോളജി രംഗത്തും കൂടുതല്‍ നേട്ടം കൊയ്യുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ ടെക്നോളജി സംരംഭം വികസിപ്പിക്കാന്‍ ബാബാ രാംദേവ് ലക്ഷ്യമിടുന്നത്. 2019 മുതല്‍ ബാബാരാംദേവിന്റെ പുതിയ ഐടി സ്ഥാപനം പ്രവര്ത്തിച്ചുതുടങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019 മെയ്മാസം മുതല്‍ പുതിയ ഐടിസ്ഥാപനം റജിസ്റ്ററായെന്നാണ് റിപ്പോര്‍ട്ട്. ഭരുവസോലൂഷന് എന്ന പേരിലാണ് പുതിയ ഐടി സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബാബാരാംദേവിന്റെ പതജ്ഞലിയെ പോലെ തന്നെ അധികം പരസ്യം നല്‍കാതെയാണ് പുതിയ ഐടി സ്ഥാര്ട്ടപ്പിന്റെ പ്രവര്‍ത്തനം. മോദിസര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ് പദ്ധതിയുടെ ഭാഗമായാണ് ബാബാരാംദേവ് പുതിയ ഐടി സ്ഥാര്ട്ടപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
പതജ്ഞലി സിഇഒ ആചാര്യ ബാലകൃഷ്ണ തന്നെയാണ് ഭരുവ സൊലൂഷന്റെയും സിഇഒ ആയി പ്രവര്‍ത്തിക്കുന്നത്. കമ്പനി പ്രധാനമായും ക്ലൗസ് ബിസിനസ്, പുതിയ സാങ്കേതിക വിദ്യ അടക്കമുള്ള ഇടങ്ങളില്‍ സാന്നിധ്യം ശക്തിപ്പെടുത്തും. പുതിയ ഐടി സ്ഥാപനത്തില്‍ വന്‍ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്. മാത്രമല്ല, ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, കാര്ഷി ഉത്പ്പന്നങ്ങള്‍ എന്നിവയിലടക്കം പുതിയ ഐടി സ്ഥാപനം സാങ്കേതിക വിദ്യ വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കും. അതേസമയം പരസ്യം നല്‍കാത്തതിനാണ് ഐടി സ്ഥാപനം കൂടുതല്‍ ശ്രദ്ധിക്കപ്പെടാത്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍