News

ഭാരതി എയര്‍ടെല്ലില്‍ നിന്നും 150 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ഹുവാവെ

ടെലികോം ഗിയര്‍ കമ്പനിയായ ഹുവാവെ ഭാരതി എയര്‍ടെല്ലില്‍ നിന്നും 150 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതായി തിങ്കളാഴ്ച വൃത്തങ്ങള്‍ അറിയിച്ചു. ഭാരതി എയര്‍ടെല്ലിന്റെ ട്രാന്‍സ്മിഷന്‍ നെറ്റ്‌വര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള ഓര്‍ഡര്‍ ആണ് നേടിയത്. നെറ്റ്‌വര്‍ക്കിലെ തകരാറുകള്‍ പരിഹരിക്കാന്‍ ഹുവാവെ സാങ്കേതിക ടീമുമായി ടെലികോം കമ്പനി നിരന്തരം പരിശ്രമങ്ങള്‍ നടത്തുകയാണ്.

ഹുവാവെയും എയര്‍ടെല്ലും തമ്മിലുള്ള നിലവിലുള്ള കരാറിന്റെ ഭാഗമാണ് ഈ ഓര്‍ഡര്‍. പഴയ കരാറുകള്‍ തുടരാന്‍ അനുവദിക്കുന്ന ടെലി കമ്മ്യൂണിക്കേഷനിലെ ദേശീയ സുരക്ഷാ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇത്. ജിയോയുമായുള്ള കടുത്ത മത്സരത്തിനായി തയ്യാറെടുപ്പുകള്‍ തുടരുകയാണ് എയര്‍ടെല്‍.

Author

Related Articles