News

ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ അറ്റാദായം 14 ശതമാനം ഉയര്‍ന്ന് 1,538 കോടി രൂപയായി

മാര്‍ച്ച് പാദത്തിലെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അറ്റാദായം 14 ശതമാനം ഉയര്‍ന്ന് 1,538 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍  വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തു വിട്ടു. 1,617 കോടിയുടെ ലാഭം സര്‍വ്വേയില്‍ കണക്കാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,351 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ വരുമാനം 8.94 ശതമാനം വര്‍ധിച്ച് 9,808 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര ഉപഭോക്തൃ വളര്‍ച്ച 9 ശതമാനമായി രേഖപ്പെടുത്തി. 

ഗ്രാമീണ വിപണിയുടെ വളര്‍ച്ചയില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, ക്വാര്‍ട്ടറിനായി ശക്തമായ ഒരു പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു. കോര്‍, ലീഡ് മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ ശ്രദ്ധ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ത്രൈമാസത്തില്‍ എബിറ്റ്ഡ മാര്‍ജിന്‍ 90 ബേസിസ് പോയന്റ് മെച്ചപ്പെടുത്തി. കമ്പനിയുടെ ഹോം കെയര്‍ സെഗ്മെന്റ് മറ്റൊരു വോളിയം നേതൃത്വത്തിലുള്ള വളര്‍ച്ച കൈവരിച്ചു.

 

 

Author

Related Articles