ഐസിസിയുടെ അടുത്ത രണ്ട് വര്‍ഷത്തെ മുഖ്യ പങ്കാളിയായി ബൈജൂസ്
മുംബൈ: ഐസിസിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള മുഖ്യ പങ്കാളിയായി ഓണ്‍ലൈന്‍ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ തെരഞ്ഞെടുത്തു. 2021 മുതല്‍ 2023 വരെയാണ് കാലാവധി. ഈ കരാര്‍ പ്രകാരം ബൈജൂസ്, ഐസിസിയുടെ വരാനിരിക്കുന്ന ടി20 ലോകകപ്പ്, ന്യൂസിലന്റില്‍ നടക്കുന്ന വനിതാ ലോകകപ്പ് എന്നിവയില്‍ പങ്കാളിയാവും.
ഗ്ലോബല്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ വേദികളിലും ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ റൈറ്റ്സ് എന്നിവയിലും ബൈജൂസിന് അവകാശമുണ്ടാകും. 2019 ല്‍ ബൈജൂസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി പങ്കാളിയായിരുന്നു. ഐസിസിയുടെ ഒപ്പം പ്രവര്‍ത്തിച്ച് ഈ കായിക ഇനത്തിന് സ്വാധീനം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയാണ് ബൈജൂസിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലൂടെ കുട്ടികളിലേക്ക് ക്രിക്കറ്റിനെ കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മനു സാഹ്നി പറഞ്ഞു. ഒരു ആഗോള പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ കമ്പനിയെന്ന നിലയില്‍ പങ്കാളിയാവാന്‍ കഴിയുന്നത് അഭിമാനമാണെന്ന് ബൈജൂസിന്റെ ബൈജു രവീന്ദ്രന് പ്രതികരിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍