കോവിഡിലും രാജ്യത്തെ ട്രാക്ടര്‍ വില്‍പ്പന വളര്‍ച്ച പ്രകടമാക്കുമെന്ന് ഐസിആര്‍എ
ന്യൂഡല്‍ഹി: കോവിഡ് -19 വിപണിയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ട്രാക്ടറുകളുടെ വില്‍പ്പന 1-4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാക്കുമെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ നിരീക്ഷിക്കുന്നു. 'മഹാമാരിയുടെ മുന്നോട്ടുപോക്കുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആവശ്യകത കാര്യമായ കോട്ടമില്ലാതെ നിലനില്ക്കും. ആരോഗ്യകരമായ റാബി വിളവെടുപ്പ്, വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ തുടര്‍ച്ച, ആരോഗ്യകരമായ ധനസഹായ ലഭ്യത, ഒരു സാധാരണ മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനം എന്നിവയെല്ലാം കാര്‍ഷിക വികാരങ്ങളെ സഹായിക്കും''ഏജന്‍സി പറഞ്ഞു.
ശക്തമായ കാര്‍ഷിക ആവശ്യത്തിനുപുറമെ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉണ്ടാകുന്ന വര്‍ധനയും ട്രാക്റ്ററുകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, ലോക്ക്ഡൗണുകള്‍ പിന്‍വലിക്കപ്പെട്ടതിനു പിന്നാല ഉണ്ടായ ശക്തമായ ആവശ്യകതയുടെ ഫലമായി മൊത്ത വില്‍പ്പനയുടെ അളവില്‍ 27 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. മഹാമാരിയുടെ ആകസ്മികമായ ഉയര്‍ച്ച രണ്ടാം തരംഗത്തില്‍ ഈ വ്യവസായത്തിന്റെ വളര്‍ച്ചാ വേഗത പരിമിതപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍