വളര്‍ച്ചാ നിരക്ക് കുറയുമെങ്കിലും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന് ഐഎംഎഫ്: കാര്‍ഷിക നിര്‍മ്മാണ മേഖല ഇപ്പോഴും തകര്‍ച്ചയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാന്ദ്യം ശക്തമാണെന്ന ആഭിപ്രായം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ മാന്ദ്യത്തിനിടയിലും ഇന്ത്യ അതിവേഗം വളരരുന്ന സമ്പദ് വ്യവസ്ഥയെന്ന പദവി നിലനിര്‍ത്തുമെന്നാണ് ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) ഇപ്പോള്‍ വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര നാണയനിധി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ നടപ്പുവര്‍ഷം 6.1 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളുവെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇന്ത്യ 2020 ല്‍ ഏഴ് ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കുകയുളളുവെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ടിട്ടുള്ള ചില രാഷ്ട്രീയ പ്രതിസന്ധികളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്ന അഭിപ്രായം. അതേസമയം മാന്ദ്യം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പല വ്യവസായ സംരംഭങ്ങളും, കാര്ഷി നിര്‍മ്മാണ മേഖലകളുമെല്ലാം തകര്‍ച്ചയിലേക്ക് ഇപ്പോള്‍ കൂപ്പുകുത്തിയിരിക്കുകയാണ്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ തകര്‍ച്ച മൂലം വാഹന വിപണിയിലടക്കം വലിയ തളര്‍ച്ചയാണ് നേരിട്ടുള്ളത്. മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്.
അതേസമയം ഐഎംഎഫ് ഏപ്രില്‍ മാസത്തില്‍ പുറത്തുവിട്ട വീക്ഷണ റിപ്പോര്‍ട്ടില്‍ 7.3 ശതമാനമാരുന്ന വളര്‍ച്ചാ നിരക്കായി പ്രഖ്യാപിച്ചത്.ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നതിനിടെ മാന്ദ്യം മറികടക്കാന്‍ ഇനിയും നടപടികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കണമെന്നും, ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനങ്ങളിലടക്കം മാറ്റങ്ങള്‍ കൊണ്ടുവരണമെന്നുമാണ് ഐഎംഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥ് വ്യക്തമാക്കിയിട്ടുള്ളത്.
യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയുമാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവ് വരാന്‍ കാരണമായിട്ടുള്ളത്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍