ഐഎംഎഫും, ലോക ബാങ്കും വികസ്വര വിപണികളുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം; യുഎസ്-യുകെ രാജ്യങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നു; തീരുമാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്നില്ല
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇപ്പോള്‍ ലോക ബാങ്കിന് മുന്‍പിലും, ഐഎംഎഫിന് മുന്‍പിലും പ്രധാന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. വികസ്വര രാഷ്ട്രങ്ങളിലെ വിപണികളെ പറ്റിയും, സാമ്പത്തിക സ്ഥിതിയെ പറ്റിയും തീരുമാനങ്ങള്‍ എടുക്കുന്നത് മുന്‍പ് വികസ്വര രാഷ്ട്രങ്ങളുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐ എക്സിക്യുട്ടീവ് ഡയറക്ടര്‍ റാബി മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലോകബാങ്കും, ഐഎംഎഫും തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് റാബി മിശ്ര ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ബിഐ തിരിച്ചറിയേണ്ടത് അനിവാര്യമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലിംഗ ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ലോക ബാങ്കിനെതിരെയും, ഐഎംഎഫിനെതിരെയും വിമര്‍ശിച്ചത്. സമ്പദ് വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമായ വളര്‍ച്ച കൈവരിക്കണമെങ്കില്‍ ലോക ബാങ്കും, ഐഎംഎഫും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം തുറന്നടിച്ചു.
ഐഎംഎഫും, ലോക ബാങ്കും തീരുമാനം എടുക്കുമ്പോള്‍ വികസ്വര രാഷ്ട്രങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വികസിത രാജ്യങ്ങളിലെ താത്പര്യങ്ങളാണ് പലപ്പോഴും ഐഎംഎപും, ലോക ബാങ്കും പരിഗണിക്കാറുള്ളത്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തീരുമാനങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേങം കൂട്ടിച്ചേര്‍ത്തു. 2008 ലെ സാമ്പത്തിക മാന്ദ്യത്തെ ലോക രാജ്യങ്ങളെ കരകയറ്റിയത് ഇന്ത്യയുടെ ഉചിതമായ ഇടപെടലും, തീരുമാനവുമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍