കോവിഡ് മൂന്നാം തരംഗം: മള്‍ട്ടിപ്ലെക്സുകള്‍ക്ക് വീണ്ടും കഷ്ടകാലം
കോവിഡ് മൂന്നാം തരംഗം ശക്തമാകുന്നതോടെ മള്‍ട്ടിപ്ലെക്സുകള്‍ക്ക് വീണ്ടും കഷ്ടകാലം. മള്‍ട്ടിപ്ലെക്സുകള്‍ തുറന്നു പ്രവര്‍ത്തിച്ചതോടെ നവംബര്‍ 2021 -മാര്‍ച്ച് 2022 കാലയളവില്‍ മികച്ച വരുമാനം പ്രതീക്ഷിച്ചിരുന്നു. ഒമൈക്രോണ്‍ വ്യാപിക്കുന്നതും തീയേറ്ററുകള്‍ക്ക് പല സംസ്ഥാനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ വരുന്നതും മള്‍ട്ടിപ്ലെക്സുകളുടെ വരുമാനത്തില്‍ ഇടിവുണ്ടാകും. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഭാഗികമായി തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നു. ചില സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും മള്‍ട്ടിപ്ലെക്സുകള്‍ക്ക് പ്രതിസന്ധിയാകും.
പിവിആര്‍ സിനിമാസ് 2021-22 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 709.7 കോടി രൂപ മൊത്തം വരുമാനം ലഭിച്ചു. മൊത്തം നഷ്ടം 10.2 കോടി രൂപ. ഇനോക്സ് ലെഷര്‍ കമ്പനിയുടെ 2021-22 ലെ മൂന്നാം പാദത്തില്‍ നഷ്ടം 1.32 കോടി രൂപ, 2020-21 ഇതേ കാലയളവില്‍ ഇനോക്സിനു നഷ്ടം 102.50 കോടി യായിരുന്നു.
കേരളത്തില്‍ തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യം വീണ്ടും ഉണ്ടായാല്‍ ഈ വ്യവസായം തകര്‍ച്ചയിലേക്ക് പോകുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (എഫ്ഇഒയുകെ) പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. 'ആര് ആര് ആര്' 'വലിമയ്' തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങളുടെ റിലീസ് നീട്ടി വെച്ചു. പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'ഹൃദയം റിലീസായത് തീയറ്ററുകള്‍ക്ക് പ്രതീക്ഷ നല്കുന്നു. പല ബിഗ് ബജറ്റ് ബോളിവുഡ് വിവിധ ഭാഷ ചിത്രങ്ങളും തയ്യാറായി വരുന്നതിനാല്‍ 2022-23 ഒന്നാം പാദത്തില്‍ മള്‍ട്ടിപ്ലെക്സുകളുടെ വരുമാനത്തില്‍ പുരോഗതി ഉണ്ടാകുമെന്നു, ഐസിആര്‍എ റേറ്റിംഗ്സ് വിലയിരുത്തുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍