News

ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നീക്കം; 350 ഉതപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തും

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിയേക്കും. 350  ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി ഉത്പ്പാദനം വര്‍ധിപ്പിക്കുകയെതാ്ണ് ഇന്ത്യ നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത്. കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നീ ഉത്പ്പന്നങ്ങളിലെല്ലാം ഇറക്കുമതി നിരോധനമേര്‍പ്പെടുത്തുകയെന്നതാണ് ലക്ഷ്യം.  കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുക, ആഭ്യന്തര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.  

കസ്റ്റംസ് തരുവ അടക്കം വര്‍ധിപ്പിച്ച് , ഗുണനിലവാരം നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ആഭ്യനത്ര ഉത്പ്പാനത്തിന് മെച്ചപ്പെട്ട നിലവാരം പരിശോധിച്ച് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്നതാണ് ലക്ഷ്യം.  രാജ്യത്ത് കൂടുതല്‍ വളര്‍ച്ച സാധ്യമാകാനുള്ള നേട്ടം കൂടി പരിശോധിക്കും.  ഇല്‌ക്ടോണിക്, ഐടി, തുടങ്ങിയ ഉത്പ്പന്നങ്ങളില്‍  കൂടുതല്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ ലക്ഷ്യം.  രാജ്യത്തെ ഉത്പ്പാദന മേഖലയെ ഒന്നാകെ വിപുലപ്പെടുത്തി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുകയെന്നതാണ് ലക്ഷ്യം.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആമ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012-2013 സാമ്പത്തിക വര്‍ഷത്തെ പാദത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.  രണ്ടാം പാദത്തില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേമയം  ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനമായിരുന്നു.  ആറ് വര്‍ഷത്തിനടെ രേഖപ്പെടുത്തിയ കുറഞ്ഞ 

രാജ്യത്തെ നിര്‍മ്മാണമേഖലയിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം വലിയ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ ഒരു ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പല സാമ്പത്തിക നയങ്ങളുമാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.  വളര്‍ച്ചാ നിരക്കിലുള്ള ഇടിവ്  അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് മുന്‍ പ്രധാനമന്ത്രിയും  സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് പ്രതികരിച്ചു.ആശങ്കകള്‍ വേരൂന്നുന്ന സമൂഹത്തെ വിശ്വസനീയമായതും സഹവര്‍ത്തിതമുള്ളതുമായ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ശ്രമങ്ങളുണ്ടാകണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Author

Related Articles