എഫ്സിഐയുടെ കടം പെരുകി; 2019 മാര്‍ച്ച് വരെ കടം 2.65 ലക്ഷം കോടി രൂപയായി ഉയര്‍ന്നു
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കടം പെരുകുന്നതായി റിപ്പോര്‍ട്ട്. വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് എഫ്സിഐ ഇപ്പോള്‍ നേരിടുന്നത്. കടം മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ സബ്സിഡിക്കായി കൃത്യമായ ഫണ്ട് ബജറ്റില്‍ നീക്കിവെച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇതേ തുടര്‍ന്നാണ് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഭീമമായ തുക കടം വാങ്ങിയത്.
2019 മാര്‍ച്ച് വരെ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ആകെ കടം 2.65 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മാര്‍ച്ച് വരെ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ആകെ കടം 91,409 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 190 ശതമാനമാണ് ഫുഡ് കോര്പ്പേറേഷന് ഓഫ് ഇന്ത്യയുടെ ആകെ കടം വര്‍ധിച്ചത്. 1965 ലെ ഫുഡ് കോര്പറേഷന് ആക്ട് അനുസരിച്ചാണ് എഫ്സിഐ നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭക്ഷ്യ സബ്സിഡിക്കായി ആവശ്യമായതില്‍ വളരെ കുറവ് തുകയാണ് എഫ്സിഐക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. പുറത്ത് നിന്ന് പണം തേടേണ്ട അവസ്ഥയാണ് എഫ്സിഐക്ക് ഇപ്പോള്‍ ഉള്ളത്.
2016-2017 കാലയളവില്‍ നാഷണല്‍ സ്മോള്‍ സേവിങ്സ് ഫണ്ടില്‍ നിന്ന് ഭീമമായ തുകയാണ് കമ്പനി വാങ്ങിയിട്ടുള്ളത്. എന്‍എസ്എസ്എഫില്‍ എഫ്സിഐ ഏകദേശം 1.91 ലക്ഷം കോടി രൂപയാണ് വായ്പയായി എടുത്തിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബജറ്റില്‍ നരേന്ദ്രമോദി അധകാരത്തിലെത്തിയതിന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ തുക നീക്കിവെക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക നയങ്ങളാണ് എഫ്സിഐയുടെ പ്രവര്‍ത്തനത്തെ പ്രധാനമായും നിര്‍ണയിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍