ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 2.49 ടണ്‍; ഏറ്റവും കൂടുതല്‍ കയറ്റുമതി ഇന്തോനേഷ്യയിലേക്ക്
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ വരെയുളള 2020-21 വിപണി വര്‍ഷത്തില്‍ ഇതുവരെ 2.49 ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്ത് ഇന്ത്യ. ഇന്തോനേഷ്യയിലേക്കാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയിരിക്കുന്നത് എന്നാണ് വ്യാപാര സംഘടനയായ എഐഎസ്ടിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 3.33 മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റുമതിക്ക് ആണ് രാജ്യത്തെ പഞ്ചസാര മില്ലുകള്‍ കരാറിലെത്തിയിരിക്കുന്നത്.
6 മില്യണ്‍ പഞ്ചസാര കയറ്റുമതിക്കാണ് മില്ലുകള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ അനുമതി ഉളളത് എന്നും ആള് ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന് പ്രസ്താവനയില്‍ വ്യക്തമാക്കി. 2020-21 വിപണി വര്‍ഷം അവസാനിക്കാന്‍ ഇനിയും 5 മാസം അവശേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കയറ്റുമതിക്ക് ആവശ്യമായ ഉത്പാദനം നടത്താന്‍ സാധിക്കും എന്നാണ് കരുതുന്നത് എന്നും ആള് ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന് വ്യക്തമാക്കി.
പഞ്ചസാര വിപണി വര്‍ഷമായി കണക്കാക്കുന്നത് ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ്. ജനുവരി 1 മുതല്‍ ഏപ്രില്‍ 9 വരെ 2.49 മില്യണ്‍ പഞ്ചസാരയാണ് മില്ലുകള്‍ കയറ്റുമതി നടത്തിയത് എന്നും എഐഎസ്ടിഎ വ്യക്തമാക്കി. അധികമായി 3,03,450 ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്ത് തുറമുഖ അധിഷ്ഠിത റിഫൈനറികളിലേക്ക് എത്തിക്കുന്നത്.
6 മില്യണ്‍ ടണ്‍ കയറ്റുമതി എന്ന ലക്ഷ്യത്തിലേക്കുളള പ്രയത്നത്തിലാണ് തങ്ങളെന്ന് എഐഎസ്ടിഎ വ്യക്തമാക്കി. ഇന്തോനേഷ്യയും അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇറാന് ആണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം കറന്‍സി പ്രശ്നങ്ങള്‍ കാരണം ഇറാനിലേക്കുളള കയറ്റുമതി നടന്നിരുന്നില്ല. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും പതിവായി പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇത്തവണ യുഎഇയിലേക്ക് കൂടി ഇന്ത്യ പഞ്ചസാര കയറ്റുമതി ചെയ്യുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍