News

ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ; ഐഎംഎഫ്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്ന് ഇന്ത്യയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്ത് നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍ നടന്നിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) പറഞ്ഞു. ആഗോളതലത്തില്‍ വേഗതയേറിയ സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലധികമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഒരു ചോദ്യത്തിന് മറുപടിയായി ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജെറി റൈസ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വരാനിരിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് സര്‍വേ റിപ്പോര്‍ട്ട് അടുത്ത മാസം ഐഎംഎഫ് പുറത്തിറക്കും. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

 

Author

Related Articles