സാമ്പത്തിക രംഗത്ത് ഇന്ത്യ 7.1 ശതമാനം വളരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പട്ടം നടപ്പു സാമ്പത്തിക വര്‍ഷവും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നിക്ഷേപ വളര്‍ച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍ ഈവര്‍ഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച സാമ്പത്തിക വര്‍ഷം (201819) പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ജി.ഡി.പി മികച്ച ഉണര്‍വ് നേടുമെന്നാണ്.
ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യന്‍ ജി.ഡി.പിയുടെ കുതിപ്പിന് ചുക്കാന്‍ പിടിക്കുക. വ്യാവസായിക വളര്‍ച്ച 7.9 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. കാര്‍ഷിക മേഖല നാല് ശതമാനവും വളര്‍ന്നു. ഭീഷണിയുടെ ഭാവം വെടിഞ്ഞ നാണയപ്പെരുപ്പം, പലിശയിളവിന്റെ പാതയിലേക്ക് തിരിഞ്ഞ റിസര്‍വ് ബാങ്കിന്റെ നിലപാട് എന്നിവയും ഇന്ത്യയ്ക്ക് കരുത്താകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നേരത്തേ, ഇന്ത്യ നടപ്പുവര്‍ഷം 7.5 ശതമാനം വളരുമെന്ന് യു.എന്നും വ്യക്തമാക്കിയിരുന്നു. 7.2 ശതമാനം വളര്‍ച്ചയോടെ ഇന്ത്യ അതിവേഗം വളരുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തുമെന്ന് ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നടപ്പുവര്‍ഷം പാക്കിസ്ഥാന്റെ ജി.ഡി.പി ഇടിയുമെന്ന് യു.എന്നും ലോകബാങ്കും വ്യക്തമാക്കി. പാക്കിസ്ഥാന്റെ ജി.ഡി.പി 4.2 ശതമാനമായിരിക്കുമെന്ന് യു.എന്‍ വിലയിരുത്തുന്നു. വളര്‍ച്ച വെറും 2.7 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം. അതേസമയം, ഇന്ത്യ 7.5 ശതമാനവും ബംഗ്ലാദേശ് 7.2 ശതമാനവും വളരും. മാലിദ്വീപും നേപ്പാളും 6.5 ശതമാനം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍