News

ഇന്ത്യ-യുഎസ് പ്രതിരോ കരാര്‍ യാഥാര്‍ത്ഥ്യമായി; കരാര്‍ പ്രകാരം അത്യാധുനിക നിലവാരമുള്ള ഹെലികോപ്റ്ററുകള്‍ വാങ്ങും

ന്യൂഡല്‍ഹി:  ഇന്ത്യയും-യുഎസും തമ്മില്‍ മൂന്ന് ബില്യണ്‍ വരുന്ന പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. കര, നാവിക സേനകള്‍ക്കായി 30 ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള കരാര്‍ യുഎസുമായി  ഇന്ത്യ ഒപ്പുവെച്ചത്.  ഇന്ത്യന്‍ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാര്‍. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ധാരണയായെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള  ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി വ്യക്തമാക്കിയത്.  അതേസമയം പ്രതിരോധം,  ഊര്‍ജം, സാങ്കേതികം എ്ന്നീ മേഖലകളില്‍ ഇരുരാഷ്ട്രങ്ങളും കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തിയേക്കും.  

ഇന്ത്യയും യുഎസും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കുകയും ചെയ്തിട്ടുശണ്ട്.  2.6 ബില്യണ്‍ ഡോളര്‍ ചെലവില്‍ യുഎസില്‍ നിന്ന് ഇന്ത്യ 24 എംഎച്ച് -60 റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതടക്കം കരാറില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. ആറ് എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ യുഎസില്‍ നിന്ന് 800 മില്യണ്‍ ഡോളറിന് വാങ്ങുന്നതിനുള്ള മറ്റൊരു കരാറും ഇന്ന് ഒപ്പുവെച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.   ഏറ്റവും മികച്ചതും, ലോകം ഭയക്കുന്നതുമായ സൈനീക ഉപകരണങ്ങള്‍ ഞങ്ങള്‍ ഇന്ത്യക്ക് നല്‍കുന്നുവെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.  കരാര്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ശക്തിപകരുന്നതാണ്. പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള ഉത്തേജനമാണ്  കരാറെന്ന് ചര്‍ച്ചയ്ക്കുശേഷം ട്രംപ് പറഞ്ഞത്. 

Author

Related Articles