ഇന്ത്യ-യുഎസ് പ്രതിരോധ കരാര്‍ ഇന്ന്; മൂന്ന് ബില്യണ്‍ ഡോളര്‍ വരുന്ന പ്രതിരോധ കരാര്‍; ഇന്ത്യക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്ററുകളും നല്‍കിയേക്കും
ന്യൂഡല്‍ഹി: യുഎസും ഇന്ത്യയും തമ്മില്‍ ഇന്ന് പ്രതിരോധ കരാറില്‍ ഒപ്പുവെച്ചേക്കും.മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ വരുന്ന, ഇന്ത്യക്ക് കൂടുതല്‍ കരുത്ത് പകരുന്ന കരാറിനാണ് ഇന്ന് ഒപ്പുവെക്കാന്‍ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെപറ്റിയും ചര്‍ച്ചകള്‍ നടത്തിയേക്കും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളാകും പ്രധാനമന്ത്രി ഇന്ന് മുന്നോട്ടുവെക്കുക. അതേസമയം ഡല്‍ഹിയില്‍ നടക്കുന്ന ഉഭയകക്ഷി വ്യാപാര ചര്‍ച്ചയ്ക്ക് ശേഷമാകും ഇരുരാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചേക്കുക. ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്ററുകളാകും ഇന്ത്യക്ക് പ്രധാനമായും യുഎസ് നല്കിയേക്കുക.
2.6 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ ഇന്ത്യയില്‍ നിന്ന് 24 എംഎച്ച് -60 റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറും യുഎസില്‍ നിന്ന് 800 ദശലക്ഷം യുഎസ് ഡോളറിന് ആറ് എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറും ഒപ്പുവെച്ചേക്കും. ഇതോടെ ഇന്ത്യയുടെ പ്രതിരോധ രംഗം കൂടുതല്‍ ശക്തിപ്രിപിക്കുകയും ചെയ്യും. അതേസമയം 2018 ല്‍ നിര്‍മ്മല സീതാരാമന് പ്രതിരോധ മന്ത്രിയായിരിക്കെ അനുമതി നല്കിയ വന്‍ കരാറിനാണ് ഇരുരാജ്യങ്ങളും ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഏറ്റവും മികച്ചതും, ലോകം ഭയക്കുന്നതുമായ സൈനീക ഉപകരണങ്ങള്‍ ഞങ്ങള്‍ ഇന്ത്യക്ക് നല്‍കുന്നുവെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.
വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ചയ്ക്ക് സാധ്യത
പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസിലേക്ക് വിദേശ നിക്ഷേപം നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ചെയര്മാന് സുനില്‍ മിത്തല്‍, ടാറ്റാ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്, മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്മാന് എ എം നായിക്, ബയോകോണ്‍ സിഎംഡി കിരണ്‍ മസുദാര്‍ഷാ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ട്രംപിന്റെ ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക എന്നതാണ് ട്രംപിന്റെ കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍