News

ബാങ്കിങ് മേഖലയില്‍ കൂടുതല്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി; ബാങ്കിങ് മേഖലയിലെ സമീപ കാല ഇടപെടലുകള്‍ ഗുണം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. മാന്ദ്യത്തിനിടയിലും നിക്ഷേപകര്‍ക്ക് വലിയ ആശങ്കയാണ് ബാങ്കിങ് മേഖലയെ പറ്റിയുള്ളത്. എന്നാല്‍ രാജ്യത്തെ ബാങ്കിങ് മേഖല ഉടനടി ഒരു വഴിത്തിരിവിന് സാക്ഷ്യം വഹിക്കുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്റിലി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കിങ് മേഖലയില്‍ സമീപ കാല ഇടപെടലുകള്‍,  വായ്പ നല്‍കിയ പണം എന്നിവ തിരിച്ചെടുക്കാനുള്ള ബാങ്കിങ് മേഖലയിലെ ഇടപെടലുകള്‍  മൈച്ചപ്പെട്ടുവെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ വിദ്ധാം ദേശായ വ്യക്തമാക്കിയത്. ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ശുഭാപ്തി വിശ്വാസം  ഉണ്ടെന്നും അദ്ദേ വ്യക്തമാക്കി.  

അതേസമയം വായ്പയെടുത്ത തുക തിരിച്ചടവ് മുടങ്ങി പാപ്പരത്ത നടപടികള്‍ക്ക് വിധേയമായ എസ്സാര്‍സ്റ്റീലിനെ  ഏറ്റെടുക്കാന്‍ ആര്‍സ്സെല്‍മിത്തല്‍ പദ്ധതിക്ക്  നേരെ സുപ്രീം കോടതി പച്ചക്കൊടി കാട്ടിയിരുന്നു. അതേസമയം ബാങ്കുകളെ ശാക്തീകരിക്കാനും, ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി 2016 ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പാപ്പരത്ത നടപടികളില്‍ നിരവധി തര്‍ക്കങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. എന്നാല്‍ഇതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ ഏറ്റവും മോശം വായ്പാ പ്രശ്‌നങ്ങളലട്ടുന്നതാണ് ഇന്ത്യന്‍ ബാങ്കുകള്‍. ഇന്ത്യന്‍ ബാങ്കുകളില്‍ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് പലവിധ കാരണങ്ങളുണ്ട്. അതേസമയം എന്‍ബിഎഫ്‌സി സ്ഥാപനങ്ങളില്‍ നിന്നുള്ള കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളും നിയമങ്ങളുമെല്ലാം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ വിവിധ  പദ്ധതികളാണ് ആവിഷ്‌കരിച്ചത്. രാജ്യത്തെ 324 ജില്ലകളില്‍ സര്‍ക്കാര്‍ വായ്പാ മേള സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായാണ് രാജ്യത്തെ 324 ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.  പൊതുമേഖല ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയുടെ ഫലമായി ഒക്ടോബറില്‍ മാത്രം  അനുവദിച്ചത് 2.25 ലക്ഷം കോടി രൂപയുടെ വായ്പയാണ്. കേന്ദ്രധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. 

പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച  വായ്പാ മേളയ്ക്ക് വന്‍ സ്വീകര്യത ലഭിച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമക്കുന്നത്.  കോര്‍പ്പറേറ്റകള്‍ക്ക് മാത്രമായി 1.23 ലക്ഷം കോടി രൂപയോളം വായ്പയായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിതരണം ചെയ്ത മൊത്തം തുകയുടെ പകുതിയാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles