ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച പ്രവചനം ഉയര്‍ത്തി ബാര്‍ക്ലേസ്; 2022 ലെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തില്‍ 8.5 ശതമാനമാക്കി
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 2022 ലെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തില്‍ 8.5 ശതമാനമായി ബാര്‍ക്ലേസ് ഉയര്‍ത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് ബാര്‍ക്ലേസ് പറഞ്ഞു.
കൊറോണ വൈറസ് മഹാമാരിയുടെ ഇന്ത്യയിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണ 90 ലക്ഷത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്കുശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞു.
സമീപഭാവിയില്‍ ഫലപ്രദമായ വാക്സിന് ലഭിക്കാനുള്ള സാധ്യത സാമ്പത്തിക വീണ്ടെടുക്കലിനെ കൂടുതല്‍ പിന്തുണയ്ക്കുന്നുവെന്ന് ബാര്‍ക്ലെയ്സ് വ്യക്തമാക്കി. ലോകത്തെ കര്‍ശനമായ ലോക്ക്ഡൌണുകളിലൊന്നാണ് ഇന്ത്യയില്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ലോക്ക്ഡൌണ്‍ നീക്കം ചെയ്തതിന് ശേഷം ബിസിനസുകള്‍ പുനരാരംഭിച്ചു, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു. മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ജ്വല്ലറി നിര്‍മാതാക്കളായ ടൈറ്റന് കമ്പനി എന്നിവ ഉത്സവ സീസണില്‍ ശക്തമായ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.
എന്നിരുന്നാലും, ബ്രോക്കറേജ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം നെഗറ്റീവ് 6 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 6.4 ശതമാനമായി കുറച്ചു. ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവചനം അനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി 8.5 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ആഴ്ച, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി 8.6 ശതമാനം കുറയുമെന്ന് പ്രവചിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാര്‍ക്ലെയ്സ് വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന റോയിട്ടേഴ്സ് സര്‍വേയില്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 9.0 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍