News

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന ബസ് പുറത്തിറങ്ങി

രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന ബസ് പുറത്തിറങ്ങി. ഈ 32 സീറ്റര്‍ എ സി ബസിന്റെ നീളം 9 മീറ്റര്‍.30 കിലോ ഹൈഡ്രജന്‍ ഉപയോഗിച്ച് 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മോഡുലാര്‍ രൂപകല്‍പ്പനയായതു കൊണ്ട് ആവശ്യാനുസരണം ഡിസൈനില്‍ മാറ്റം വരുത്താനും ഏതു പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച രൂപപ്പെടുത്തി എടുക്കാനും സാധിക്കും. ഹൈഡ്രജനും വായുവും ഉപയോഗിച്ചാണ് ബസ് ചലിക്കാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പുകയില്ലാത്ത ഈ വാഹനം പുറത്തു വിടുന്നത് വെള്ളമാണ്.

പൂനയിലെ സെന്‍ടിയന്റ് ലാബ്സ്, കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴില്‍ ഉള്ള നാഷണല്‍ കെമിക്കല്‍ ലബോറട്ടറി, കേന്ദ്ര ഇലക്ട്രോ കെമിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംയുക്ത മായിട്ടാണ് ഹൈഡ്രജന്‍ ഇന്ധന ബസ് വികസിപ്പിച്ചത്. ഡീസല്‍ ബസ് ഒരു വര്‍ഷത്തില്‍ 100 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുമ്പോള്‍ ഹൈഡ്രജന്‍ ഇന്ധന ബസ്സ് പൂര്‍ണമായും കാര്‍ബണ്‍ മുക്തമാണ്. ഹൈഡ്രജന്‍ ഇന്ധന സാങ്കേതികത കൂടാതെ ബാലന്‍സ് ഓഫ് ട്രാന്‍സ്ഫര്‍ പ്ലാന്റ്, പവര്‍ ട്രെയിന്‍, ബാറ്ററി ധപാക്ക് എന്നിവയും സെന്‍ടിയെന് റ്റ് ലാബ് നിര്‍മ്മിച്ചത് ഈ ബസില്‍ ഉപയോഗിച്ചിട്ടുണ്ട്.

Author

Related Articles