News

ജെഎസ്ഡബ്ല്യു യുഎഇയില്‍ സിമന്റ് പ്ലാന്റ് നിര്‍മ്മിക്കും; ഗുണ മേന്‍മയുള്ള ജിജിബിഎസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയാണ് ജെഎസ്ഡബ്ല്യു. തങ്ങളുടെ ഉത്പ്പാദനം ആഗോള തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്.  തങ്ങളുടെ സ്റ്റീല്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാനായി ജെഎസ്ഡബ്ല്യു സിമന്റ്  യുഎഇയിലും ജിജിബിഎസ് (ഗ്രാനുലേറ്റഡ് ബ്ലാസ്റ്റ് ഫര്‍ണാന്‍സ് സ്ലാഗ് (ജിജിബിഎസ്) നിര്‍മ്മാണ ശാല നിര്‍മ്മിക്കാന്‍  പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.  

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പുതിയ സംരംഭം  ഇതിനകം തന്നെ  വലിയ വാര്‍ത്തയായിരിക്കുകയാണ്. യുഎഇയിലെ വിവിധ ഭാഗങങ്ങളില്‍ ജിജിബിഎസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ജെഎസ്ഡബ്ല്യു പുതിയ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്.   നിലവില്‍ ഉയരമേറിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം,  മറൈന്‍ ആവശ്യങ്ങള്‍,  പൈപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന  ഉന്നത ഗുണമേന്‍മയുള്ള സിമന്റാണ് ഗ്രീന്‍ കോണ്‍ഗ്രീറ്റെന്ന ജിജിബിഎസ്.  ജിജിബിഎസ് യിഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും, അതുമല്ലെങ്കില്‍ യുഎഇയില്‍ സംസക്കരണ പ്ലാന്റ് നിര്‍മ്മിച്ച് ശക്തിപ്പെടുത്തുക എന്നി നിയമങ്ങളിലാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍ അനുവാദം നല്‍കിയിട്ടുള്ളത്.  

അതേസമയം ഇരുമ്പ്,  സ്റ്റീല്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ജിജിബിഎസ് ഉപയോഗിക്കുന്നുണ്ട്. ഉരുകി അവസ്ഥയിലുള്ള സ്റ്റീലാണ് പ്രധാനമായും  തണുപ്പിച്ചാണ് ജിജിബിഎസ് ഉണ്ടാക്കുന്നത്.  യുഎഇയില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ നടപ്പിലാക്കുന്ന രണ്ടാമത്തെ പദ്ധതികളിലൊന്നാണിത്.  ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ  ഉത്പ്പാദന വളര്‍ച്ചയുട പ്രകമായ മുന്നേറ്റം കൂടിയാണ് ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പ്രധാന മുന്നേറ്റം.  110 മിലണ്‍ ഡോളര്‍ നിക്ഷേപിച്ച് കൊണ്ട് ഫുജൈറയില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍  കിക്കര്‍ പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്. കുമ്മായവും, കളിമണ്ണും മിക്‌സ് ചെയ്തിട്ടുള്ള അസംസ്‌കൃത വസ്തുകൂടിയാണിത്.  അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പ്ലാന്റ് പ്രാബല്യത്തില്‍ വന്നേക്കും.

Author

Related Articles