ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
ന്യൂഡല്‍ഹി: ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 48.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. ഒരു വര്‍ഷം മുമ്പ് ഇത് 53.6 ബില്യണ്‍ ഡോളറായിരുന്നു. 2019-20 ല്‍ ഇറക്കുമതി 7 ശതമാനം ഇടിഞ്ഞ് 65 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ വ്യാപാരക്കമ്മി 2014-15ല്‍ നരേന്ദ്ര മോദി ഭരണകൂടം ആദ്യമായി അധികാരമേറ്റപ്പോള്‍ കണ്ട നിലവാരത്തിന് തുല്യമായിരുന്നു. എന്നാല്‍ 2013-14 നെ അപേക്ഷിച്ച് 34 ശതമാനം കൂടുതലാണ്. സമീപ മാസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം നല്കി എന്നതിന്റെ തെളിവാണിത്.
ഇറക്കുമതി കുറയ്ക്കുന്നതിനും വ്യാപാര വിടവ് കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതുപോലെയല്ല ഇത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫലത്തിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതായും വൃത്തങ്ങള്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട മെഗാ ഫ്രീ ട്രേഡ് കരാറായ റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (RECEP) കരാറില്‍ നിന്ന് ഒഴിവാകാനുള്ള നീക്കം കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന് വാണിജ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യവസായത്തിന്റെ രക്ഷയായി ഇത് മാറാവുന്നതാണ്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഇടിവ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നിലയില്‍ യുഎസിന്റെ മുന്നേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. യുഎസുമായുള്ള 88.8 ബില്യണ്‍ ഡോളറിന്റെ വ്യാപാരത്തിനെതിരെ, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം വെറും 82 ബില്യണ്‍ ഡോളറില്‍ താഴെയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍