News

യുദ്ധം മുറുകുമ്പോള്‍ ഇന്ത്യന്‍ ഗോതമ്പിന് വിദേശ വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു

യുക്രൈന്‍-റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഇന്ത്യന്‍ ഗോതമ്പിന് വിദേശ വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു. ഉക്രൈനില്‍ നിന്നുള്ള ഗോതമ്പ് ലോക വിപണിയില്‍ ബ്ലാക്ക് കടല്‍ മാര്‍ഗം എത്തുന്നത് തടസപ്പെട്ടതാണ് ഇന്ത്യന്‍ ഗോതമ്പിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായത്. ആഗോള ഗോതമ്പ് കയറ്റുമതില്‍ റഷ്യ യുക്രെയ്ന്‍ എന്നീ രാഷ്ട്രങ്ങളുടെ സംയോജിത പങ്ക് 23 ശതമാനമാണ്.ഉക്രൈന്‍ 22.5 ദശലക്ഷം ടണ്‍ ഗോതമ്പ് 2021-22 കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ 2021 ജൂണ്‍ മുതല്‍ ഇതുവരെ 25.2 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു. യുദ്ധം തുടരുന്നതിനാല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ ഇന്ത്യ യില്‍ നിന്ന് ഗോതമ്പ് വാങ്ങാന്‍ നിര്‍ബന്ധിതരുവുകയാണ്.

അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഏജന്‍സി വിവിധ രാജ്യങ്ങളുമായും കയറ്റുമതി ക്കാരുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 872 ദശലക്ഷം ഡോളറാണ് രാജ്യത്തിന് ഇതില്‍ നിന്ന് ലഭിച്ചത്. യുദ്ധം ആരംഭിച്ചതിനു ശേഷം ആഭ്യന്തര വിപണയില്‍ ഗോതമ്പിന് ക്വിന്റലിന് 500 രൂപ വര്‍ധിച്ച് 2500 രൂപയായി. കയറ്റുമതി വര്‍ധനവ് ഉണ്ടായാല്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്പിന് ഇനിയും വിലക്കയറ്റം ഉണ്ടാകുമെന്ന് ഗോതമ്പ് മില്ല് ഉടമകള്‍ ആശങ്കപ്പെടുന്നു.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ നിന്ന് മിച്ചം ശേഖരം ആഭ്യന്തര വിപണിയില്‍ കൂടുതല്‍ എത്തിച്ചാല്‍ മാത്രമേ വില പിടിച്ചു നിറുത്താനാകു. കേന്ദ്രം പ്രഖ്യാപിച്ച കുറഞ്ഞ താങ്ങു വിലയായ ക്വിന്റലിന് 2015 രൂപയാണ്. മാര്‍ക്കറ്റ് വില വര്‍ധിച്ചതിനാല്‍ സര്‍ക്കാര്‍ സംഭരണം കുറയാനാണ് സാദ്യത. ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്.

Author

Related Articles