News

ജനത കര്‍ഫ്യൂവില്‍ പങ്ക് ചേര്‍ന്ന് ഇന്‍ഡിഗോയും ഗോഎയറും; ഞായറാഴ്ച ആയിരത്തോളം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കും

മുംബൈ: ഇന്‍ഡിഗോയും ഗോഎയറും ചേര്‍ന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനത കര്‍ഫ്യൂവില്‍ ആയിരത്തോളം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചു. ഞായറാഴ്ച സാധാരണയായി സര്‍വീസ് നടത്തുന്ന 330 വിമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആഭ്യന്തര പ്രവര്‍ത്തനങ്ങളും റദ്ദാക്കുമെന്ന് ഗോ എയര്‍ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഞായറാഴ്ച 1,400 പ്രാദേശിക വിമാനങ്ങളുടെ ആഭ്യന്തര ഷെഡ്യൂളിന്റെ 60 ശതമാനം മാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളൂവെന്നും മുന്നോട്ട് പോകുമ്പോള്‍ 25 ശതമാനം കൂടി ഒഴിവാക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും ഇതിനകം തന്നെ ചില ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് പ്രസ്ഥാനങ്ങളും വ്യക്തികളും ഒത്തുചേരലുകള്‍ പരിമിതപ്പെടുത്തുന്നതിന് പുറമേ ഞായറാഴ്ച സ്വമേധയാ കര്‍ഫ്യൂ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചതായി ഗോഅയര്‍ പറഞ്ഞു. അതേസമയം ആഭ്യന്തര വിമാന സര്‍വീസ് തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ പിഎന്‍ആറുകള്‍ സംരക്ഷിക്കുമെന്നും അധിക ചാര്‍ജുകള്‍ കൂടാതെ വര്‍ഷത്തിലെ ഏത് സമയത്തും റിഡീം ചെയ്യാമെന്നും ഗോഎയര്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ രോഗബാധിതരായ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഗോഎയറോ ഇന്‍ഡിഗോയോ പറഞ്ഞിട്ടില്ല.

ഇന്ത്യയിലെ പ്രാദേശിക വിമാനക്കമ്പനികളില്‍ പകുതിയോളം വരുന്ന ഇന്‍ഡിഗോ, ആഭ്യന്തര ഷെഡ്യൂളിന്റെ 40 ശതമാനം ഞായറാഴ്ച വെട്ടിച്ചുരുക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും ഗോഎയര്‍ ഇതിനകം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേക്ക് ഒരു അന്താരാഷ്ട്ര വിമാനവും ഇന്ത്യയില്‍ ഇറങ്ങില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Author

Related Articles