അടിസ്ഥാന വികസന ബാങ്കിനെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി: അടിസ്ഥാന വികസന പദ്ധതികള്‍ക്കു ദീര്‍ഘകാല സാമ്പത്തിക സഹായത്തിനായി രൂപീകരിക്കുന്ന ദേശീയ ബാങ്കിനെ (ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്സ്റ്റിറ്റിയൂഷന് ഡിഎഫ്ഐ) അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും. സ്ഥാപനം രൂപീകരിക്കാനുള്ള ബില്ലില്‍ ഈ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. നിയമന്ത്രാലയം തയാറാക്കുന്ന ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഡിഎഫ്ഐ രൂപവല്‍ക്കരിക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഉദ്ദേശിച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ ഡിഎഫ്ഐ ഉദ്യോഗസ്ഥര്‍ക്ക് മതിയായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍നിന്നു മാറ്റുന്നത്. ഇതോടെ സിബിഐ അന്വേഷണ പരിധിയില്‍ നിന്ന് സ്വാഭാവികമായും മാറും. സിഎജി തുടങ്ങിയ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു വിധേയമായിരിക്കുകയും ചെയ്യും. ഉന്നതര്‍ സ്ഥാപനത്തിലേക്കു വരാനും ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. സ്ഥാപനത്തിന് പ്രഫഷനല്‍ മാനേജ്മെന്റ് ബോര്‍ഡ് ഉണ്ടായിരിക്കും. സാമ്പത്തിക രംഗത്തെ പ്രമുഖരിലാരെങ്കിലും ചെയര്‍മാനാകുന്ന ബോര്‍ഡില്‍ പകുതി അനൗദ്യോഗിക ഡയറക്ടര്‍മാരായിരിക്കും.
പുതിയ ബില്‍ വരുന്നതോടെ സര്‍ക്കാര്‍ ഡിഎഫ്ഐക്കു പുറമേ സ്വകാര്യ ഡിഎഫ്ഐകള്ക്കും അവസരമൊരുങ്ങും. 2025ല്‍ വികസന പദ്ധതികള്‍ക്കായി 111 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനു ഡിഎഫ്ഐ സഹായകമാകുമെന്നാണ് പ്രതീക്ഷ.
വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുദ്ദേശിക്കുന്ന 20,000 കോടി രൂപ പ്രവര്‍ത്തന മൂലധനമുള്ള സ്ഥാപനം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 3 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു. 2025ല്‍ 111 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ കേന്ദ്ര ഉടമസ്ഥതയിലായിരിക്കുന്ന സ്ഥാപനത്തില്‍ ക്രമേണ സര്‍ക്കാര്‍ വിഹിതം 26 ശതമാനമായി കുറയ്ക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍