News

ട്രാന്‍സിഷന്‍ റോബോട്ടിക്സിനെ ഏറ്റെടുത്ത് പ്രമുഖ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോം

കാലിഫോര്‍ണിയ ആസ്ഥാനമായ ട്രാന്‍സിഷന്‍ റോബോട്ടിക്സിനെ ഏറ്റെടുത്ത് പ്രമുഖ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോം, ഡല്‍ഹിവറി. എത്രയാണ് ഇതിനായി ഡല്‍ഹിവറി ചെലവഴിക്കുക എന്ന് വെളുപ്പെടുത്തിയിട്ടില്ല. 7460 കോടി രൂപയുടെ പ്രഥമ ഓഹരിവില്‍പ്പന നടത്താനിരിക്കുകയാണ് ഡല്‍ഹിവറി. അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രാന്‍സിഷന്‍ റോബോട്ടിക്സ്. ഏരിയല്‍ ഫോട്ടോഗ്രാഫി, റിമോട്ട് സെന്‍സിംഗ്, ഇന്‍സ്പെക്ഷന്‍, സര്‍വേകള്‍ തുടങ്ങിയ മേഖലകളില്‍ ഡല്‍ഹിവറിക്ക് വലിയ നേട്ടമാകും ഈ ഏറ്റെടുക്കലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ലോജിസ്റ്റിക്സ് മേഖലയില്‍ ഡ്രോണ്‍ ടെക്നോളജിയുടെ സഹായം പ്രയോജനപ്പെടുത്താനും ഈ ഏറ്റെടുക്കല്‍ ഡല്‍ഹിവറിയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. റെഡ്സീര്‍ റിപ്പോര്‍ട്ട് പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനിയാണ് ഡല്‍ഹിവറി. നൂറു കോടി ഡെലിവറികള്‍ ഇതുവരെയായി കമ്പനി നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.

Author

Related Articles