ലോക്ക്ഡൗണ്‍ കാലത്തെ വാടക നല്‍കണമെന്ന് ഐടി പാര്‍ക്ക്
കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ വാടക നല്‍കേണ്ട എന്നത് പഴങ്കഥയായി മാറി. കുടിശിക 15നകം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് ഐടി പാര്‍ക്ക് മാനേജ്മെന്റ് നോട്ടിസ് നല്കി. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 3 മാസം വാടക ഇളവ് അനുവദിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്മാര്‍ട് സിറ്റി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് 11 കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിരുന്നു.
അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണു വാടക കുടിശിക ആവശ്യപ്പെട്ട് നോട്ടിസ്. കരാര്‍ റദ്ദാക്കുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്വകാര്യ ഐടി പാര്‍ക്കായതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നാണു മുഖ്യമന്ത്രി ചെയര്‍മാനായ സ്മാര്‍ട്സിറ്റിയുടെ നിലപാടെന്നു കമ്പനികള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ദുബായ് ഹോള്‍ഡിങ്ങിന്റെയും സംയുക്ത സംരംഭമാണു സ്മാര്‍ട്സിറ്റി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍