News

ജെറ്റ് എയര്‍വേസിന്റെ വിമാനം വിദേശ കാര്‍ഗോ കമ്പനി പിടിച്ചെടുത്തു

മുംബൈ: ജെറ്റ് എയര്‍വേസിന്റെ നിയന്ത്രണം ബാങ്കുകള്‍ ഏറ്റെടുത്തിട്ടും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങളെല്ലാം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ജെറ്റ് എയര്‍വേസിന്റെ വിമാനം വിദശ കാര്‍ഗോ കമ്പനി പിടിച്ചെടുത്തു. കമ്പനിയുമായുമായുള്ള സാമ്പത്തിക ബാധ്യത ജെറ്റ് എയര്‍വേസ് തീര്‍ക്കാത്തതിനാലാണ് വിമാനം പിടിച്ചെടുത്തത്. ബോയിങ് 737-300 വിമാനമാണ് വിദേശ കാര്‍ഗോ കമ്പനി പിടിച്ചെടുത്തത്. 

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 16000 ത്തിലധികം ജീവനക്കാരുടൈ  ശമ്പളം മുടങ്ങിയതും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഒരു കൂട്ടം പൈലറ്റുമാര്‍ ഇപ്പോള്‍ നിയമ നടപടികള്‍ക്ക് മുതിര്‍ന്നിരിക്കുകയാണ്.  150 ഓളം വിമാനങ്ങളാണ്  കഴിഞ്ഞ വര്‍ഷം ഇതേ  കാലയളവില്‍ ജെറ്റ് എയര്‍വേസിന് ഉണ്ടായിരുന്നത്്. ഇപ്പോള്‍ 25 വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന ഗതിയിലേക്ക് ജെറ്റ് എയര്‍വേസ് നീങ്ങിയിരിക്കുകയാണ്.  ിമാനങ്ങള്‍ പിടിച്ചെടുത്തതോടെ സര്‍വീസുകളെല്ലാം കുറച്ചിരിക്കുകയാണ് ജെറ്റ് എയര്‍വെയ്‌സ്.

 

Author

Related Articles