ജെറ്റ് എയര്‍വേയ്സിന്റെ ഡെപ്യൂട്ടി സിഇഒ അമിത് അഗര്‍വാള്‍ രാജിവെച്ചു; മിക്ക എയര്‍ലൈന്‍ ബോര്‍ഡ് അംഗങ്ങളും രാജി വെച്ച് പിന്മാറുന്നു
ജെറ്റ് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് അമിത് അഗര്‍വാള്‍ രാജിവെച്ചു. മെയ് 13 മുതല്‍ അഗര്‍വാളിന്റെ രാജി പ്രാബല്യത്തില്‍ വന്നതായി എയര്‍ലൈന്‍ അറിയിച്ചു. കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസറും സിഎഫ്ഒയുമായ അമിത് അഗര്‍വാള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചുവെന്നാണ് ജെറ്റ് എയര്‍വെയ്സ് കമ്പനി റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ മദ്ധ്യത്തോടെ ജെറ്റിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മിക്ക എയര്‍ലൈന്‍ ബോര്‍ഡ് അംഗങ്ങളും രാജിവച്ചിട്ടുണ്ട്. 3500 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ജെറ്റ് എയര്‍വേസിന് നിലവിലുള്ളത്. ബോര്‍ഡംഗങ്ങളുടെ യോഗത്തില്‍ പോലും ജെറ്റിനെ രക്ഷപ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍