News

ടെലികോം ഉപകരണങ്ങള്‍ വാങ്ങാന്‍ റിലയന്‍സ് ജിയോയുടെ പുതിയ നീക്കം; ഒരു ബില്യണ്‍ ഡോളര്‍ വിദേശ വായ്പയിലൂടെ കമ്പനി സമാഹരിക്കും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുകയാണ് മുകേഷ് അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ജിയോ. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിന് രാജ്യത്തെ ടെലികോം മേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുന്നതിനും, ബ്രോഡ്ബ്രാന്‍ഡ് വാങ്ങുന്നതിനും, ടെലികോം സേവന ഉപകരണങ്ങള്‍ വാങ്ങുന്നതിനും റിലയന്‍സ് ജിയോക്ക് കൂടുതല്‍ പണം ആവശ്യവുമാണ്. ഇതിനായി കമ്പനി വിദേശ വായ്പയിലൂടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ ട്രേഡ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ മുഖേന വിവിധ കൊറിയന്‍ കമ്പനികളില്‍ നിന്നാണ് കമ്പനി ഒരു ബില്യണ്‍ ഡോളര്‍ മൂലധന സമാഹരണം നടത്താന്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. 

ജിയോയുടെ 340 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി വിദേശത്ത് നിന്ന് കൂടുതല്‍ തുക വായ്പ വാങ്ങാന്‍ ലക്ഷ്യമിടുന്നത്.  വരുംവര്‍ഷങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ജിയോ കൂുതല്‍ വായ്പയെടുത്ത് നേടാനുദ്ദേശിക്കുന്നത്. 5ജി സേവനങ്ങള്‍ ആദ്യഘടത്തിലും വേഗത്തിലും നടപ്പിലാക്കാനുമായി വിദേശ വായ്പാ തുക സഹായിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 5ജി ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ കമ്പനി വ്യക്തത വരുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സാംസങ് ഇലക്ടോണിക്‌സ് അടക്കമുള്ള കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് കമ്പനി  കൂടുതല്‍ തുക വിദേശത്ത് നിന്ന് മൂലധന സമാഹരണത്തിനായി നീങ്ങുന്നത്. 

അതേസമയം വരിക്കാരുടെ എണ്ണത്തിലടക്കം റിലയന്‍സ് ജിയോ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.2016 ല്‍  മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ തുടക്കിമിട്ട റിലയന്‍സ് ജിയോക്ക് വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ റിലയന്‍സ് ജിയോ 8.2 മില്യണ്‍ ഉപഭോക്താക്തക്കളെയാണ് പുതുതായി ചേര്‍ത്തത്. ഏപ്രില്‍ മാസത്തില്‍ ആകെ ചേര്‍ത്തത് 323 ഉപഭോക്താക്കളെയുമാണ് പുതുതായി ചേര്‍ത്തതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം എയര്‍െടെല്ലിന്റെ വിരിക്കാരപുടെ എണ്ണത്തില്‍ ആകെ രേഖപ്പെടുത്തിയത് 320.38 മില്യാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ടെല്ലിനെ പിന്തള്ളി ജിയോ വന്‍ നേട്ടമാണ് ഉപഭക്തചൃ അടിത്തറയില്‍ ഉണ്ടാക്കിയിട്ടുള്ളത്. 

എന്നാല്‍ വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 387.55 മില്യണ്‍ ആളുകളെയാണ്. ഭാരതി എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 99.86 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്, വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണത്തില്‍ ആകെ ഉണ്ടായിട്ടുള്ളത് 86 ശതമാനമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മികച്ച സേവനവും ഇന്റര്‍നെറ്റ് മേഖലയിലെ സേവനത്തിലും മികച്ച നേട്ടമാണ് റിലയന്‍സ് ജിയോക്ക് കൈവരിക്കാന്‍ സാധിച്ചത്. മറ്റ് ടെലികോ തകമ്പനികളെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്ക് മാറുന്നതിലും വന്‍ വര്‍ധനവാണ്  ഇതുവരെ ഉണ്ടായിട്ടുള്ളത്.

Author

Related Articles