കെ റെയില്‍ പദ്ധതി: ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പിണറായി വിജയന്
സംസ്ഥാന വികസന പദ്ധതികളില്‍ പ്രധാനമായ കെ റെയില്‍ പദ്ധതി നടത്തിപ്പ് ദ്രുതഗതിയിലാക്കാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ഥലമേറ്റെടുക്കാന്‍ മാത്രം 13,362 കോടി ചെലവാകും. ആകെ 1383 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി വേണ്ടിവരുമെന്നും മന്ത്രി വിശദമാക്കി. പുനരധിവാസത്തിനുള്പ്പെടെയാണിത്.
ഭൂമിയേറ്റെടുക്കലില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. 9,314 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം. ആരാധനാലയങ്ങളെയും പാടങ്ങളെയും ബാദിക്കാത്ത തരത്തില്‍ പദ്ധതി നടത്താനാണ് ലക്ഷ്യം. പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കേന്ദ്രമായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍