കൊള്ളലാഭം കണ്ണുവെക്കുന്ന ബാങ്കുകള്‍ക്കുള്ള ബദല്‍ കേരളാബാങ്ക്; ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കുള്ള ബദലാണ് കേരളാ ബാങ്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ആകെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരളബാങ്ക് ശ്യംഖലയെന്നും കേരളാബാങ്കിന്റ ലോഗോപ്രകാശനം നിര്‍വഹിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ ഒന്നാമത്തെ ബാങ്ക് ആകാന്‍ കേരളാ ബാങ്കിന് അധികകാലം വേണ്ടിവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 153000 കോടി നിക്ഷേപവുമുള്ള എസ്ബിഐയാണ് ഒന്നാം സ്ഥാനത്ത്. കേരളാബാങ്കിന് ആദ്യഘട്ടത്തില്‍ തന്നെ 825 ശാഖകളും 65000 കോടിയുടെ നിക്ഷേപവുമുണ്ട്.ഇത് കൂടാതെ പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്ക് 1625 ഉം ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകള്‍ക്ക് അറുപതും ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരളാബാങ്കിന്റെ അംഗത്വം. ഈ ശൃംഖലയ്ക്ക് സംസ്ഥാനതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമാകും.
അതുകൊണ്ട് തന്നെ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിരൂപയുടെ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുകയെന്നത് അതിര് കവിഞ്ഞ സ്വപ്നമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിന്റെ സമ്പത്ത് നാട്ടില്‍ തന്നെ വിനിയോഗിക്കുന്നുവെന്നത് സഹകരണബാങ്കിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. കേരളാ ബാങ്ക് രൂപീകരിക്കുമ്പോള്‍ വായ്പാ മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. സഹകരണചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായും പാലിച്ച് ബാങ്ക് മുന്നോട്ട് പോകുന്നതിനാല്‍ സഹകരണസ്വഭാവം കൂടുതല്‍ ശക്തമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സഹകരണബാങ്കിന് അടക്കം ആര്‍ബിഐ നിയന്ത്രണമുള്ളതിനാല്‍ കേരളാബാങ്കിന് ഇത് പ്രശ്നമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും