News

ഉത്പന്നങ്ങളുടെ നികുതി കൂട്ടി; സംസ്ഥാനത്ത് മിക്ക ഉത്പന്നങ്ങളുടെയും വില കൂടും

ധനന്ത്രി ഡോ.തോമസ് ഐസക് അവതിരപ്പിച്ച ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയത് നവ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി. 100 രൂപ മാത്രമാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനില്‍ വര്‍ധിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുള്ള ക്ഷേമ പെന്‍ഷനുകള്‍ക്ക് സര്‍ക്കാര്‍ നീക്കിവെച്ച്ത് 1960 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത്  ക്ഷേമ പെന്‍ഷനുകള്‍ക്ക് ചിലവഴിച്ചത് 7500 കോടി രൂപയയോളമാണ്. കൂടുതല്‍ തുക സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ നല്‍കാത്തത് പ്രളയാനന്തരം മൂലം നേരിട്ട സാമ്പത്തിക പ്രതിസന്ധി നേരിട്ടത് കൊണ്ടാണ്. 

കുടുംബശ്രീ, സ്റ്റാര്‍ട്ടപ്പുകള്‍, ശബരിമല, ക്ഷേമ പെന്‍ഷന്‍ എന്നിവയ്ക്ക് ബജറ്റില്‍ മികച്ച പരിഗണന ലഭിച്ചു. അതേ സമയം ജിഎസ്ടി സ്ലാബ് 12,18,28 തുടങ്ങിയ നികുതി സ്ലാബില്‍ വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സാധാരണക്കാരെ ബാധിക്കുവാനും സാധ്യതയുണ്ട്. സംസഥാന സര്‍ക്കാറിന്റെ ബജറ്റ് ജനപ്രിയമാണെന്ന് അഴകാശപ്പെടുമ്പോഴും ചിലമേഖലകളില്‍ സര്‍ക്കാര്‍ തൊടാതെ പോയിട്ടുണ്ട്. 

സെസ് ഏര്‍പ്പെടുത്തുന്നത് മൂലം ചില ഉത്പന്നങ്ങളുടെ വില ഉയരുന്നതിന് കാരണമാകും. സിമന്റ്, ഗ്രാനൈറ്റ്, എസി, ഫ്രിഡ്ജ്, പ്രിന്റര്‍, നോട്ട്ബുക്ക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, ബട്ടര്‍, നെയ്യ്, പാല്‍ എന്നീ ഉത്പന്നങ്ങളുടെ വില ഉയരുന്നതിന് കാരണമാകും. സംസ്ഥാനത്ത് ഇത്തരം ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയാല്‍ അത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് സെസ് ഏര്‍പ്പെടുത്തിയത് തന്നെ വലിയ സാമ്പത്തിക പ്രത്യാഘാതം സംസ്ഥാനം നേരിടുന്നത് മൂലമാണ്. 

അതേ സമയം ബജറ്റില്‍ പുതിയ ആശയങ്ങള്‍ കൊണ്ട് വരാനോ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനോ സര്‍ക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രാധാനമായും എടുത്ത് പറയേണ്ട കാര്യം ടൂറിസം മേഖലയെ പറ്റിയാണ്. പഴയ പരിഷ്‌കരണങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ ടൂറിസം മേഖലയല്‍ നടപ്പിലാക്കുന്നത്. അതേസമയം സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കുരുമുളക് കൃഷിയടക്കമുള്ള കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ വലിയ തുക തന്നെ മാറ്റിവെച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലൂടെ കൂടുതല്‍ വരുമാനം വര്‍ധിപ്പിക്കുകയെന്നാണ് സര്‍ക്കാര്‍ ബജറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. 

പുതിയ ആശയങ്ങളുടെ കുറവ് നിഴലിച്ച ബജറ്റില്‍ 12 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചത് മിക്ക ഉത്പന്നങ്ങളുടെ വില കൂടുന്നതിന് കാരണമാകും.ഇത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമാവുകയും ചില മേഖലകളില്‍ സാമ്പത്തിക തളര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നതിനടയാക്കുമെന്നാണ് വിലയിരുത്തല്‍. 

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഒരു കേന്ദ്രീകൃത വിപണന സമ്പ്രദായം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് കുടുംബ ശ്രീയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ മുതല്‍ക്കൂട്ടാകും. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് സര്‍ക്കാര്‍ 1420 കോടി രൂപയോളമാണ് പ്രഖ്യാപിച്ചത്. കുടുംബ ശ്രീക്ക് സര്‍്ക്കാര്‍ കൂടുതല്‍ തുക മാറ്റിവെച്ച്ത്. അതേ സമയം ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഇത്തവണ കൂട്ടാന്‍ ശ്രമിച്ചില്ല.

 

Author

Related Articles