അറ്റകുറ്റപ്പണികള്‍: ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ 3 ദിവസത്തേക്ക് മുടങ്ങും
തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് വൈകിട്ടു മുതല്‍ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും. ഇന്നു വൈകിട്ട് 6 മണി മുതല്‍ മറ്റന്നാള്‍ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. ട്രഷറി പോര്‍ട്ടല്‍ വഴിയും മറ്റു സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴിയുമുള്ള ഇടപാടുകളെല്ലാം 3 ദിവസത്തോളം മുടങ്ങുമെന്നതിനാല്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കൂട്ടി ഇടപാടുകള്‍ നടത്തണം.
നാളെയും മറ്റന്നാളും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ആയതിനാലാണ് ഈ ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. പലവട്ടം ശ്രമിച്ചിട്ടും തീര്‍ക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ഈ മാസം ഒന്നിനും രണ്ടിനും അറ്റകുറ്റപ്പണി നടത്തിയിട്ടും തകരാര്‍ പരിഹരിക്കാനായിട്ടില്ല. വസ്തു നികുതിയടക്കം റവന്യു സേവനങ്ങള്‍, ടിഎസ്ബി അടക്കമുള്ള ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍, റജിസ്ട്രേഷന് വകുപ്പിലെ ഇടപാടുകള്‍, മോട്ടര്‍ വാഹന വകുപ്പിലെ ഫീസ് അടയ്ക്കല്‍, സ്പാര്ക് ബില്‍ , ഹൈക്കോടതി ഇടപാടുകള്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഇടപാടുകള്‍ എന്നിവ തടസ്സപ്പെടും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍