പുതിയ ഷിഫ്റ്റ് കൂടി; ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്തി കിയ മോട്ടോഴ്സ്
ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റില്‍ മൂന്നാമാത്തെ ഷിഫ്റ്റും ആരംഭിച്ചതോടെ ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്തി കിയ മോട്ടോഴ്സ്. പുതിയ ഷിഫ്റ്റ് കൂടി ആരംഭിച്ചതോടെ ഉല്‍പ്പാദനം പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റായി വര്‍ധിപ്പിച്ചതായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കിയ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ഈ പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ചത്. നാല് ലക്ഷം ആഭ്യന്തര വില്‍പ്പനയും ഒരു ലക്ഷം കയറ്റുമതിയും ഉള്‍പ്പെടെ അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് അഞ്ച് ലക്ഷം യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.
കിയ കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ ഉയര്‍ന്ന ഡിമാന്‍ഡ് നിറവേറ്റുന്നതിനും സൗകര്യങ്ങള്‍ വാടകയ്ക്കെടുക്കുകയും മനുഷ്യശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 സെപ്റ്റംബറില്‍ സെല്‍റ്റോസ് കയറ്റുമതി ആരംഭിച്ചതു മുതല്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍ & സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ 91 ലധികം രാജ്യങ്ങളിലേക്ക് കമ്പനി കാറുകള്‍ വിതരണം ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍