ബുക്കിങില്‍ മികച്ച നേട്ടം; കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് കിയ
ബുക്കിങില്‍ മികച്ച നേട്ടവുമായി കിയയുടെ ഇലക്ട്രിക് കാര്‍. കഴിഞ്ഞ ദിവസമാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ആദ്യമായി ഒരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇവി6 എന്ന പേരില്‍ കിയ അവതരിപ്പിച്ച മോഡലിന്റെ ബുക്കിംഗ് മെയ് 26 മുതല്‍ അരംഭിച്ചിരുന്നു. 100 മോഡലുകള്‍ മാത്രം വില്‍പ്പനയ്ക്കെത്തുന്ന ഇവി6ന് 350ല്‍ അധികം ബുക്കിംഗുകള്‍ ആണ് നിലവില്‍ ലഭിച്ചത്.
കിയ പ്രതിക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. ഇതുപരിഗണിച്ച് 2025ഓടെ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യന്‍ റോഡുകള്‍ ലക്ഷ്യമിട്ട് ഒരു ഇവി വികസിപ്പിക്കുകയാണ് തങ്ങളെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തേ-ജിന്‍ പാര്‍ക്ക് അറിയിച്ചു. ആഗോള വിപണി ലക്ഷ്യമിട്ട് 2027നുള്ളില്‍ 14 ഇലക്ട്രിക് മോഡലുകള്‍ കിയ പുറത്തിറക്കും. എന്നാല്‍ അതില്‍ എത്രയെണ്ണം ഇന്ത്യയിലെത്തും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യന്‍ ഇവി വിപണി വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. ഇവികള്‍ എങ്ങനെ അവതരിപ്പിക്കണമെന്നും ഇന്ത്യയ്ക്ക് പറ്റിയ ബിസിനസ് മോഡല്‍ ഏതാണെന്നും വിലയിരുത്തുകയാണെന്നും ജിന്‍ പാര്‍ക്ക് വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ ഇവി വിപണി വളരെ ചെറുതാണ്.
കഴിഞ്ഞ വര്‍ഷം 20,000 യൂണീറ്റുകള്‍ മാത്രമാണ് ഇവിടെ കമ്പനികള്‍ വിറ്റത്. ഈ വര്‍ഷം 40,000 യൂണീറ്റ് വാഹനങ്ങളെങ്കിലും വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജിന്‍ പാര്‍ക്ക് പറഞ്ഞു. എല്ലാവരും 2025നെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ ഇവികള്‍ നിര്‍മിക്കാന്‍ അനുയോജ്യമായ സമയവും അത് തന്നെയാണ്. പിന്നീടുള്ള 5-10 വര്‍ഷം ഈ മേഖല ശക്തമായ വളര്‍ച്ച പ്രകടിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍