കിയാല്‍ സ്വകാര്യ കമ്പനിയല്ല,സിഎജി ഓഡിറ്റ് തടഞ്ഞതിനെതിരെ നടപടി; കേരള സര്‍ക്കാര്‍ വെട്ടില്‍
തിരുവനന്തപുരം: കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിയാണെന്ന കേരള സര്‍ക്കാര്‍ വാദം തള്ളി കേന്ദ്രം. സ്വകാര്യ കമ്പനിയാണെന്ന വാദം ഉയര്‍ത്തി കിയാലിന്റെ സിഎജി ഓഡിറ്റ് തടഞ്ഞ സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കേന്ദ്രകമ്പനികാര്യ മന്ത്രാലയം അറിയിച്ചു.സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ കമ്പനികള്‍ക്കും ആകെ 63ശതമാനം ഓഹരികള്‍ കിയാലിലുണ്ട്. അതിനാല്‍ ഭൂരിപക്ഷ ഓഹരികളുള്ള കിയാല്‍ സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനിക്ക് തുല്യമാണെന്നും കേന്ദ്രം അറിയിച്ചു. കിയാലിനെയും ചുമതലക്കാരെയും പ്രോസിക്യൂഷന് നടപടികള്‍ക്ക് വിധേയരാക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ച് മന്ത്രിമാരും വന്‍കിട വ്യവസായികളുമാണുള്ളത്.
സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്രകമ്പനികാര്യ മന്ത്രാലയം അറിയിച്ചു. കൊച്ചി എയര്‍പോര്‍ട്ട് പോലെ കിയാല്‍ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു കേരളസര്‍ക്കാര്‍ വ്യക്തമാക്കിയത്. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ കിയാല്‍ ഓഡിറ്റ് നടത്തിയിരുന്നത് സിഎജിയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തടസപ്പെടുത്തുന്നതായി സിഎജി കേന്ദ്രകാര്യമന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍