News

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 200 മുതല്‍ 300 കോടി രൂപ വരെ നിക്ഷേപിക്കാന്‍ കെകെആര്‍

കൊച്ചി: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ യുഎസ് ഇന്‍ക്വിലിറ്റി കമ്പനിയാ കെകെആര്‍ 200-300 കോടി രൂപ വരെ നിക്ഷേപിക്കാനൊരുങ്ങുന്നു. നിപാ വൈറസ് പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിനെ പ്രചതിരോധിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ ആശുപത്രികളിലൊന്നാണ് ബേബി മെമ്മോറിയല്‍. 

അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇഇരുസ്ഥാപങ്ങളിലേയും മേധാവികള്‍ തയ്യാറായില്ല. ലോകത്തിലെ ഏറ്റവുമധികം നിക്ഷേമുള്ള കമ്പനികളില്‍ ഒന്നാണ് കെകെആര്‍. കെകെആറുമായി കരാറുകളില്‍ ഏര്‍പ്പെടുന്നതിനെ പറ്റി കെജി അലക്‌സാണ്ടര്‍ പ്രഖ്യാപനം നടത്തിയ്ക്കുമെന്നാണ് സൂചന. കടബാധ്യതയടക്കമുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കുന്ന തരത്തിലുള്ള കരാറുകളായിരിക്കും ബിഎംഎച്ച് ആഗ്രഹിക്കുക. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇരു കമ്പനികളും തയ്യാറായില്ല എന്നാണ് വിവരം.

 

Author

Related Articles