യുകെയിലെ ബ്ലെയിം ബാങ്കിനെ ബ്യുബിയാന് ബാങ്ക് ഏറ്റെടുത്തേക്കും; ചര്‍കളില്‍ തീരുമാനമായതായി സൂചന
ലണ്ടന്‍: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ലണ്ടനെ (ബ്ലെയിം ഹോള്‍ഡിങ്സ്) കുവൈത്തെിലെ ബ്യൂബിയാന് ബാങ്ക് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ബ്ലെയിമിന്റെ കൈവശമുള്ള 72 ശതമാനം ഓഹരികള്‍ ഏകദേശം 158 മില്യണ്‍ ഡോളറാണ് ഇരുവിഭാഗവും മുന്പോട്ട് വെച്ചിട്ടുള്ളത്. അതേസമയം ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് വിവിധ ഭാഗങ്ങളിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് കമ്പനി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിലവില്‍ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമക്കുകയാണ്. നിലവില്‍ കുവൈത്ത് ബാങ്ക് ഒരു ഓഹരി വില 1.5 ഡോളറാണ്. ബ്യുയയാന് ബാങ്ക് നിശ്ചയിച്ചിരുന്നത്. ഓഹരിയൊന്നിന് 1.05 ഡോളര്‍ എന്ന കണക്കിലുള്ള ഇടപാടാണ് ബൂബ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ഇതുമാിയി ബന്ധപ്പെട്ട് ബാങ്ക് അന്തിമ തീരുമാനം എടുത്തിട്ടില്ല.
നിലവില്‍ ബൂബ്യാന്‍ ബാങ്കിനും സഹസ്ഥാപനത്തിനുമായി ബ്ലൈമില് 27.91 ശതമാനം ഓഹരികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസ്ഡക് ദുബായില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബ്ലൈം ഈ വര്‍ഷം ആദ്യപകുതിയില്‍ 6.8 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. വരുമാനത്തില്‍ 17 ശതമാനത്തിന്റെ വളര്‍ച്ചയും ഈ കാലഘട്ടത്തില്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലൈമിലെ വരുമാനത്തിന്റെ 75 ശതമാനവും യുകെയില്‍ നിന്നും 8 ശതമാനം സ്വിറ്റ്സര്‍ലന്‍ഡ്, 8 ശതമാനം ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമാണ്. എന്നാല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ പൗണ്ടിന്റെ ആസ്തികളും ബാങ്കിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബുബിയാന്‍ ബാങ്കിന് 2019 ന്റെ ആദ്യപകുതിയില്‍ 12 ശതമാനം ലാഭമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തലെ ആദ്യപകുതിയില്‍ ബാങ്കിന് 45.3 മില്യണ്‍ കുവൈത്ത് ദീനാറാണ് നേടാന്‍ സാധിച്ചത്. പ്രവര്‍ത്തന വരുമാനത്തിലടക്കം വന്‍ വര്‍ധനവ് രേഖേപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം നാല് ശതമാനം വര്‍ധിച്ച് 109.4 മില്യണ്‍ ദീനാറായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും